Connect with us

National

കര്‍ണാടക സാംസ്‌കാരിക മന്ത്രി സിടി രവി രാജിവെച്ചു

Published

|

Last Updated

ബംഗളൂരു | കര്‍ണാടക സാംസ്‌കാരി, ടൂറിസം മന്ത്രി സിടി രവി രാജിവെച്ചു. കഴിഞ്ഞ ദിവസം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിതനായ സാഹചര്യത്തിലാണ് രാജി. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കാണ് അദ്ദേഹം രാജിനല്‍കിയത്.

നാളെ രവി ഡല്‍ഹി സന്ദര്‍ശിക്കും. ബിജെപി നേതാവ് ജെപി നദ്ദ അടുത്തിടെയാണ് പാര്‍ട്ടി ഭാരവാഹികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ചത്.

രാം മാധവ്, അനില്‍ ജെയിന്‍, സരോജ് പാണ്ഡെ തുടങ്ങി നിരവധി ഉന്നത രാഷ്ട്രീയ നേതാക്കളെ വെട്ടിയാണ് സിടി രവി കര്‍ണാടകയില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിയത്.