Connect with us

Business

ടാറ്റ ഗ്രൂപ്പില്‍ വമ്പന്‍ നിക്ഷേപത്തിന് വാള്‍മാര്‍ട്ട്

Published

|

Last Updated

മുംബൈ | ടാറ്റ ഗ്രൂപ്പില്‍ 2500 കോടി ഡോളറിന്റെ വമ്പന്‍ നിക്ഷേപത്തിന് വാള്‍മാര്‍ട്ട്. ടാറ്റയുടെ പുതിയ സൂപ്പര്‍ ആപ്പില്‍ നിക്ഷേപം നടത്താനാണ് വാള്‍മാര്‍ട്ടുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നിക്ഷേപത്തില്‍ അന്തിമ തീരുമാനമായാല്‍ വാള്‍മാര്‍ട്ട്- ടാറ്റ കമ്പനികളുടെ സംയുക്ത സംരംഭമായാണ് സൂപ്പര്‍ ആപ്പ് ആരംഭിക്കുക.

മാത്രമല്ല, ഇന്ത്യയില്‍ സജീവമായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട്ടും ടാറ്റയുടെ ഇ- വാണിജ്യ ബിസിനസ്സുകളും തമ്മില്‍ സഹകരണം ശക്തമാകുകയും ചെയ്യും. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോയില്‍ ഫേസ്ബുക്ക്, ഗൂഗ്ള്‍, കെ കെ ആര്‍, സില്‍വര്‍ ലേക് പാര്‍ട്‌ണേഴ്‌സ് തുടങ്ങിയവ 2000 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയ അവസരത്തിലാണ് വാള്‍മാര്‍ട്ട്- ടാറ്റ സഹകരണത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ നിക്ഷേപകരുമായി ടാറ്റ ചര്‍ച്ച ചെയ്യുന്നതായി ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ടാറ്റ സണ്‍സ് യൂണിറ്റിന്റെ കീഴിലാണ് സൂപ്പര്‍ ആപ്പ് തുടങ്ങുക. ഇതിലെ ഏറ്റവും വലിയ ഓഹരിയുടമ വാള്‍മാര്‍ട്ടായിരിക്കും. ഡിസംബറിലോ ജനുവരിയിലോ സൂപ്പര്‍ ആപ്പ് ഇന്ത്യയില്‍ ആരംഭിക്കാനാണ് ടാറ്റയുടെ പദ്ധതി.

Latest