Connect with us

National

പ്രധാനമന്ത്രി നാളെ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഐക്യരാഷ്ട്ര സഭാ ജനറല്‍ അസ്സംബ്ലിയെ അഭിസംബോധന ചെയ്യും. ശനിയാഴ്ച ഉച്ചക്ക് നടക്കുന്ന പൊതു ചര്‍ച്ചയില്‍ പ്രധാനമന്ത്രിയാണ് ആദ്യം സംസാരിക്കുക. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പദ്ധതികളാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ട.

വെര്‍ച്ച്വലായി ചേരുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ നേരത്തെ തയ്യാറാക്കിയ പ്രസംഗം പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുക. തീവ്രവാദത്തിനെതിരായ ആഗോള നടപടികള്‍ ഊര്‍ജിതമാക്കേണ്ടത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഊന്നിപ്പറയുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതലത്തില്‍ കൊവിഡ് മരുന്ന് ലഭ്യമാക്കുന്നതിന് ഇന്ത്യ നടത്തിയ ശ്രമങ്ങളും പ്രസംഗത്തില്‍ എടത്തുപറയും.

കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരവികസനം, യുഎന്നിന്റെ സമാധാന ദൗത്യങ്ങള്‍ തുടങ്ങിയവയും സമ്മേളനത്തില്‍ വിഷയമാകും.

Latest