Connect with us

Kerala

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടേറിയറ്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരേ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കാനാണ് നീക്കം. മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആരോപണം ഉന്നയിച്ച നേതാക്കള്‍ക്കെതിരെയും മാനനഷ്ടക്കേസ് നല്‍കാന്‍ ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പരിശോധിച്ചു വരികയാണ്.

ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും സെക്രട്ടേറിയറ്റിനു തീവെക്കാനും തെളിവ് നശിപ്പിക്കാനും മുന്നിട്ടിറങ്ങിയെന്നു വരെ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയെന്നും ഇത് ഒരു തരത്തിലും മാധ്യമ പ്രവര്‍ത്തനമായി അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest