Connect with us

Techno

നോക്കിയ 5.3, സി3, ഓപോ എ53 2020 ഇന്ത്യയില്‍ ഇറക്കി

Published

|

Last Updated

ന്യൂഡല്‍ഹി | നോക്കിയയും ഓപോയും രണ്ട് പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. നോക്കിയ 5.3, സി3, ഓപോ എ53 2020 എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്.

എട്ട് മാസത്തിന് ശേഷമാണ് നോക്കിയ പുതിയ ഫോണ്‍ രാജ്യത്ത് ഇറക്കുന്നത്. നേരത്തേ നോക്കിയ 2.3 ആണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നത്. നോക്കിയ 5.3 (4ജിബി+64ജിബി) മോഡലിന് 13,999 രൂപയും 6ജിബി+64ജിബിക്ക് 15,499 രൂപയുമാണ് വില. സെപ്തംബര്‍ ഒന്നിനാണ് വിപണിയില്‍ നിന്ന് വാങ്ങാനാകുക. നോക്കിയ സി3 (2ജിബി+16ജിബി) മോഡലിന് 7,499 രൂപയും 3ജിബി+32ജിബിക്ക് 8,999 രൂപയുമാണ് വില. സെപ്തംബര്‍ 17 മുതലാണ് ഈ ഫോണ്‍ വാങ്ങാനാകുക.

റിയല്‍മി, സാംസംഗ്, ഷവോമി എന്നിവക്ക് എതിരാളിയായാണ് ഓപോ എ53 2020ന്റെ വരവ്. 2015ല്‍ ഇറക്കിയ ഓപോ എ53ന്റെ പിന്‍ഗാമിയായാണ് ഈ മോഡലിന്റെ വരവ്. ട്രിപ്പിള്‍ റിയര്‍ ക്യാമറ, 18 വാട്ട് അതിവേഗ ചാര്‍ജിംഗ്, റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഒക്ടോ കോര്‍ പ്രൊസസര്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

4ജിബി+64ജിബി മോഡലിന് 12,990 രൂപയും 6ജിബി+128ജിബിക്ക് 15,490 രൂപയുമാണ് വില. ഫ്ളിപ്കാര്‍ട്ട് വഴിയാണ് ആദ്യഘട്ട വില്‍പ്പന. വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.

Latest