Connect with us

Kerala

ഓണത്തോടനുബന്ധിച്ച് ബംഗളൂരുവിലേക്കും മൈസൂരിലേക്കും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും

Published

|

Last Updated

കോഴിക്കോട് | ഓണത്തോടനുബന്ധിച്ച് ബംഗളൂരുവിലേക്കും മൈസൂരിലേക്കും തിരിച്ചും കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. കോഴിക്കോട് വഴിയും പാലക്കാട് വഴിയുമാകും സര്‍വീസ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്ത് ശതമാനം അധിക നിരക്ക് ഈടാക്കിയാകും സര്‍വീസ്. ഓണ്‍ലൈന്‍ വഴിയുള്ള റിസര്‍വേഷന്‍ ഇന്ന് മുതല്‍ ലഭ്യമാകും.

യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് യാത്രാ പാസ് എടുക്കണം. ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്നും മന്ത്രി വ്യക്തമാക്കി.

ഏതെങ്കിലും കാരണത്താല്‍ യാത്ര റദ്ദാക്കുന്ന സ്ഥിതി ഉണ്ടായാല്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Latest