Connect with us

Covid19

അധ്യായന വര്‍ഷം ഉപേക്ഷിക്കില്ല; പരീക്ഷകള്‍ നടത്താനാകുമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020-21 അധ്യയന വര്‍ഷം ഉപേക്ഷിക്കില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി സെക്രട്ടറി അമിത് ഖാരെ. സ്‌കൂളുകളിലേയും കോളജുകളിലേയും വാര്‍ഷിക പരീക്ഷ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മാനവ വിഭശേഷി വകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

കോളജുകളും, സ്‌കൂളുകളും തുറക്കുന്ന കാര്യത്തില്‍ കൃത്യമായി ഒരു ദിവസം പറയാന്‍ അദ്ദേഹം തയ്യാറായില്ല. കൊവിഡ് കുറയുന്ന പശ്ചാത്തലത്തില്‍ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. നവംബര്‍, ഡിസംബര്‍ മാസത്തോടെ സ്ഥിതി മെച്ചമാകും എന്നാണ് പ്രതീക്ഷ.

ഒന്ന് മുതല്‍ 12 ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ 60 ശതമാനം വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പഠിക്കാന്‍ കഴിയുന്നു എന്ന സര്‍വ്വേ റിപ്പോര്‍ട്ടും അമിത് ഖരെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചു. സി ബി എസ് ഇ യില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കേന്ദ്രിയ വിദ്യാലങ്ങളും നവോദയ വിദ്യാലയങ്ങളും ഉള്‍പ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ് സര്‍വ്വേ നടത്തിയത്.

30 ശതമാനത്തോളം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്‌ളാസ്സുകളില്‍ പങ്കെടുക്കാന്‍ റേഡിയോ, ടി വി തുടങ്ങിയ പരിമിതമായ സൗകര്യങ്ങളെ ഉള്ളു. പത്ത് ശതമാനം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്‌ളാസ്സുകളിലെ പങ്കെടുക്കാന്‍ കഴിയുന്നില്ല എന്ന സര്‍വ്വേയുടെ കണ്ടെത്തലും അമിത് ഖരെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ചൂണ്ടിക്കാട്ടി.

 

 

Latest