Connect with us

National

സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി; പ്രശ്‌നപരിഹാരത്തിന് മൂന്നംഗ സമതി

Published

|

Last Updated

ജയ്പൂര്‍ | രാജസ്ഥാനില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് നിന്ന് മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. രാഹുല്‍ ഗാന്ധിയെ സച്ചിന്‍ പൈലറ്റ് കണ്ടതിന് പിന്നാലെയാണ് വീണ്ടും കോണ്‍ഗ്രസിലേക്കുള്ള മടക്കം. സച്ചിന്‍ ഉന്നയിച്ച പരാതികള്‍ പരിശോധിക്കാനും പരിഹരിക്കാനും മുന്നംഗ സമതിയെ നിയോഗിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയാണ് സമതിയെ നിയോഗിച്ചത്. രാഹുല്‍ ഗാന്ധി , പ്രിയങ്ക ഗാന്ധി എന്നിവരുമായി സച്ചിന്‍ കൂടിക്കാഴ്ച നടത്തിയതിന് പിറകെയാണ് സോണിയയുടെ നടപടി. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ തന്റെ പരാതികള്‍ സച്ചിന്‍ വിശദമാക്കിയതായി എഐസിസി ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ അറിയിച്ചു.

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇന്ന് ഒരു മാസം തികയവെയാണ് സച്ചിന്‍ പൈലറ്റിന്റെ കോണ്‍ഗ്രസിലേക്കുള്ള മടക്കം. ജൂലൈ പത്തിന് സച്ചിന്‍ പൈലറ്റ് പത്തൊമ്പത് എംഎല്‍എമാരുമായി ഹരിയാനയിലേക്ക് തിരിച്ചത് മുതല്‍ സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിയുകയായിരുന്നു.

പതിനാലിന് നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെ 102 പേരുടെ പിന്തുണ അശോക് ഗെലോട്ട് ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഇതോടെ ബിജെപിക്ക് സര്‍ക്കാരിനെ മറിച്ചിടാനാകുമെന്ന പ്രതീക്ഷയും അസ്തമിച്ചിരുന്നു. സച്ചിന്‍ പൈലറ്റ് തന്നോടൊപ്പമുള്ള 18 വിമത എംഎല്‍എമാര്‍ക്കൊപ്പം രാജസ്ഥാനിലേക്ക് മടങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനവും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും സച്ചിന് തിരികെ ലഭിക്കുമോയെന്ന കാര്യം വ്യക്തമല്ല.

Latest