Connect with us

National

സുശാന്തില്‍ നിന്ന് പണം സ്വകരിച്ചിട്ടില്ല; തന്റെ പണമാണ് എല്ലാത്തിനും ചെലവഴിച്ചതെന്ന് റിയ ചക്രബര്‍ത്തി

Published

|

Last Updated

മുംബൈ| സുശാന്ത് സിംഗ് രജ്പുതില്‍ നിന്ന് ഒരിക്കലും താന്‍ പണം സ്വീകരിച്ചിട്ടില്ലെന്നും സ്വന്തം വരുമാനത്തില്‍ നിന്നാണ് പണം ചെലവഴിച്ചതെന്നും റിയ ചക്രബര്‍ത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റിന് മൊഴി നല്‍കി.

സുശാന്തിന്റെ പണം റിയ തട്ടിയെടുത്തുവെന്നാരോപിച്ച് പിതാവ് കെ കെ സിംഗ് നല്‍കിയ പരാതിയില്‍ എട്ട് മണിക്കൂറോളമാണ് ഇഡി റിയയെ ചോദ്യം ചെയ്തത്. തനിക്കെതിരേയുള്ള എല്ലാ ആരോപണങ്ങളെയും റിയ നിഷേധിച്ചു.

സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് 15 കോടിയാണ് റിയ അവരുടെ അക്കൗണ്ടിലേക്ക് മാറ്റിയതെന്നും പിതാവ് ആരോപിച്ചിരുന്നു. താന്‍ ഉള്‍പ്പെടെ മൂന്ന് പേരുള്ള സുശാന്തിന്റ കമ്പനിയില്‍ ഒരുലക്ഷം രൂപയാണ് മൂലധനം. അത് താനും സുശാന്തും തന്റെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയും ചേര്‍ന്നാണ് പങ്കിട്ടതെന്നും റിയ പറഞ്ഞു.

അതിന് പുറമെ ഒന്നും കമ്പനിയില്‍ ചെലവഴിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. റിയയുടെയും കുടുംബത്തിന്റെയും പേരിലായി അടുത്തിടെ എടുത്ത രണ്ട് വസ്തുവകകളെ കിറിച്ചും ഇഡി ചോദ്യം ചെയ്തു. തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനായി ഇഡി റിയയുടെ സഹോദരന്‍ ഷോവിക്കിനും പിതാവ് ഇന്ദ്രജിത് ചക്രബര്‍ത്തിക്കും സമന്‍സ് അയച്ചു. ഷോവിക്കിനെ ഇന്നും ചോദ്യം ചെയ്യും. റിയയെ വീണ്ടും ചോദ്യം ചെയ്യുമെങ്കിലും അത് സംബന്ധിച്ച തിയ്യതി ഇത് വരെ തീരുമാനിച്ചില്ലെന്ന് ഇ ഡി അറിയിച്ചു.

Latest