Connect with us

International

ഇന്ന് ഹിരോഷിമ ദിനം: സമാധാനത്തിന്റെ പ്രതിബദ്ധത ലോകത്തെ ഓര്‍മ്മിപ്പിക്കാമെന്ന് അന്റോണിയോ ഗുട്ടറസ്

Published

|

Last Updated

ജനീവ| ഇന്ന് ഹിരോഷിമ ദിനം. 75 വര്‍ഷത്തിന് മുമ്പ് ഒരു ആഗസ്റ്റ് ആറിനാണ് ലോകം തന്നെ മാറിമറിയുന്ന സംഭവം ഉണ്ടായത്. അന്നാണ് അമേരിക്കയുടെ യുദ്ധവിമാനം ജപ്പാനിലെ ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ച് 1,40,000 പേര്‍ കൊല്ലപ്പെട്ടത്.

രാവിലെ 8.15ന് യുഎസ്ബി29 യുദ്ധവിമാനമായ എനഗോള ലിറ്റില്‍ബോയ് എന്ന അണുബോംബ് ജപ്പാനിന് മേല്‍ വര്‍ഷിക്കുന്നത്. ആയിരക്കണക്കിന് ജനങ്ങള്‍ മരിച്ചു വീണു. നിരവധി പേര്‍ക്ക് പരുക്കേറ്റു. നിരവധി പേര്‍ ഇപ്പോഴും അണുവികിരണവുമായി ബന്ധപ്പെട്ട രോഗങ്ങളാല്‍ കഴിയുന്നു. ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ച് കൃത്യം മൂന്നാംദിവസം നാഗാസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷം നടത്തി. ഫാറ്റാമാന്‍ എന്ന ബോംബാണ് വര്‍ഷിച്ചത്. ഇതോടെ രണ്ടാംലോകമഹായുദ്ധത്തിന് കളമൊരുങ്ങി. രണ്ട് അണുബോബംബുകളും പരീക്ഷണത്തിനായാണ് ഉപയോഗിച്ചത്.

സമാധാനത്തിന്റെ പ്രതീകമായ ഹിരോഷമയിലെ പീസ് പാര്‍ക്കില്‍ എല്ലാ വര്‍ഷവും ഈ ദിനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുകയും പാടുകയും പേപ്പര്‍ക്രെയിനുകള്‍ പറത്തുകയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷം വളരെ കുറച്ച് പേര്‍ക്ക് മാത്രമെ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയുള്ളു. ബോംബ് പൊട്ടിതെറിച്ച സമയത്തെ ഓര്‍മ്മപ്പെടുത്താനായി മുഴുങ്ങുന്ന പീസ് ബെല്ലില്‍ രാജ്യത്ത് ആളുകള്‍ നിശബ്ദരാകും.

ആണാവായുധങ്ങളിൽ നിന്ന് ലോകത്തെ മോചിപ്പിക്കുന്നതിനായി അതിജീവിച്ചവരുടെ കഷ്ട്ടപാടുകളും കഥകളും പ്രതിരോധവും നമ്മെ ഐക്യപ്പെടുത്തട്ടെയെന്ന് യുഎന്‍ അധ്യക്ഷന്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ഹിരോഷിമയിലെ ആണവ ബോംബ് ആക്രമണത്തിന്റെ 75ാം വാര്‍ഷികത്തില്‍ സമാധാനത്തിന്റെ പ്രതിബദ്ധത ലോകത്തെ ഓര്‍മ്മിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Latest