Connect with us

National

ജമ്മു കാശ്മീര്‍: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ വാര്‍ഷിക ദിനത്തില്‍ അതീവ ജാഗ്രത; കര്‍ഫ്യൂ

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. കാശ്മീരില്‍ ഇന്നും നാളെയും ശ്രീനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. വിഘടന വാദി നേതാക്കളുടെ നേതൃത്വത്തില്‍ നാളെ കരിദിനം ആചരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

പൊതുജനത്തിനും സ്വത്തിനും നാശം സംഭവിക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മജിസ്‌ട്രേറ്റ് വിശദീകരിച്ചു. കോവിഡ് 19നെ തുടര്‍ന്നുള്ള അവശ്യ സര്‍വിസുകള്‍ക്ക് മാത്രം അനുമതി നല്‍കും.

2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ശേഷം സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അടക്കം നൂറോളം രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യുകയും കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്.

---- facebook comment plugin here -----

Latest