Covid19
ലാര്‍ജ് ക്ലസ്റ്ററുകള്‍ കൂടുന്നു; തിരുവനന്തപുരം വലിയ ആശങ്കയില്‍
തിരുവനന്തപുരം | കൊവിഡ് രോഗവ്യാപനം അതിതീവ്രമായ തിരുവനന്തപുരം ജില്ലയില്‍ വലിയ ആശങ്ക. ലാര്‍ജ് ക്ലസ്റ്ററുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നതാണ് സ്ഥിതി സങ്കീര്‍ണമാക്കുന്നത്. പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി, വിഴിഞ്ഞം, അടിമലത്തുറ, പൊഴിയൂര്‍, പാറശാല, പെരുമാതുറ, പൂവാര്‍, കുളത്തൂര്‍, കാരോട് ഇങ്ങനെ 13 ലാര്‍ജ് ക്ലസ്റ്ററുകള്‍ നിലവിലുണ്ട്. ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ മാത്രമാണ് പുറത്തുനിന്ന് വന്നവര്‍. 192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ അഞ്ചുപേരുടെ ഉറവിടവും വ്യക്തമല്ല. തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സുരക്ഷാ നടപടികള്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി പ്രത്യേക മാസ്റ്റര്‍ പ്ലാനും ആവിഷ്ക്കരിച്ചിട്ടുണ്ട്.
---- facebook comment plugin here -----