Connect with us

Kerala

ബാലഭാസ്‌ക്കറിന്റെ മരണം; സി ബി ഐയുടെ എഫ് ഐ ആര്‍ കോടതി സ്വീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം | വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ സമര്‍പ്പിച്ച എഫ് ഐ ആര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച് അന്വേഷണം സി ബി ഐ ഏറ്റെടുത്തത്.

നിലവില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്റെ പേരാണ് പ്രതിസ്ഥാനത്തുള്ളത്. എന്നാല്‍ വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടക്കേണ്ടതുണ്ട്. നേരത്തെ കേസ് അന്വേഷിച്ച മംഗലപുരം പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ സി ബി ഐ എഫ് ഐ എആര്‍ തയാറാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ അന്വേഷണ നടപടികളിലേക്ക് സി ബി ഐ കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അപകടസമയത്ത് താനല്ല വാഹനം ഓടിച്ചിരുന്നതെന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ നല്‍കിയിരിക്കുന്ന മൊഴി. അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷികളും ബാലഭാസ്‌കറിന്റെ ഭാര്യയും മൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള രണ്ടുപേരെ അപകടസമയത്ത് സ്ഥലത്ത് കണ്ടിരുന്നതായും മൊഴിയുണ്ട്. ഇക്കാര്യങ്ങളെല്ലാം സി ബി ഐ അന്വേഷിക്കേണ്ടതുണ്ട്.

 

 

Latest