Connect with us

Covid19

പോലീസ് ഡ്രൈവര്‍ക്ക് കൊവിഡ്; പത്തനംതിട്ടയില്‍ ഡി വൈ എസ് പി ഉള്‍പ്പെടെ ക്വാറന്റൈനില്‍

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ പോലീസ് ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡി വൈ എസ് പി ഉള്‍പ്പടെയുള്ള സി ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇവരുടെ പ്രാഥമിക സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്. സി ബ്രാഞ്ച് ഓഫീസ് താത്ക്കാലികമായി അടച്ചിട്ടുണ്ട്.

ഡി വൈ എസ് പിയുടെ ചുമതല നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി. ആര്‍ പ്രദീപ് കുമാറിനു നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Latest