Connect with us

Gulf

സഊദി സകാത്ത് ടാക്‌സ് അതോറിറ്റി ഒരാഴ്ചക്കിടെ കണ്ടെത്തിയത് 1,058 നിയമ ലംഘനങ്ങള്‍

Published

|

Last Updated

റിയാദ് | സഊദിയില്‍ ജനറല്‍ സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി ഒരാഴ്ചക്കിടെ നടത്തിയ 4,190 പരിശോധനകളില്‍ 1,508 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നികുതിദായകരുടെ റെക്കോര്‍ഡുകള്‍ ഉറപ്പുവരുത്തുന്നതിന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ഇന്‍കം ടാക്‌സിന്റെ നേതൃത്വത്തിലാണ് രാജ്യത്തെ ഗവര്‍ണറേറ്റുകളിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയത്.

റീട്ടെയില്‍ സ്റ്റോറുകള്‍, റെസ്റ്റോറന്റുകള്‍, സേവന മേഖലകളിലെ നിരവധി വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. തെറ്റായ നികുതി നമ്പര്‍ ഫയല്‍ ചെയ്യുന്നതും, അടയ്‌ക്കേണ്ട തുകയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് നികുതി പിരിക്കുന്നതും, പുകയില ഉല്‍പന്നങ്ങള്‍ക്ക് നികുതി മുദ്രകള്‍ ഇല്ലാതെ വില്‍പ്പന നടത്തുന്നതും പരിശോധനയില്‍ കണ്ടെത്തി.

മൂല്യവര്‍ദ്ധിത നികുതി പരിഷ്‌കരിച്ച നിരക്കില്‍ നടപ്പാക്കണമെന്ന് വാണിജ്യ സ്ഥാപന ഉടമകളോട് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആവശ്യപ്പെട്ടു. 2020 ജൂലൈ ഒന്ന് മുതല്‍ മൂല്യവര്‍ദ്ധിത നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് പതിനഞ്ച് ശതമാനമാക്കി പരിഷ്‌കരിച്ചിരുന്നു.

Latest