Connect with us

Covid19

സംസ്ഥാനത്ത് ഗുരുതര സാഹചര്യം; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ജാഗ്രതയോടെ മുന്നോട്ടു പോകണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്താകെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായാല്‍ അക്കാര്യം ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും സംസ്ഥാനം ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലാക്കി ജാഗ്രതയോടെ മുന്നോട്ടു പോകണം.

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. കൂടുതല്‍ ശക്തമായ കരുതല്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. മറ്റ് വിഭാഗങ്ങളില്‍ നിന്ന് അഭിപ്രായം സ്വരൂപിച്ചു വരികയാണ്.
നിലവില്‍ കൊവിഡ് അപകട സാധ്യത ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങുന്നില്ല. വിവിധ സ്ഥലങ്ങളിലായി കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. രോഗ ലക്ഷണമില്ലാത്തവരും രോഗ വാഹകരാകുന്നു എന്നത് അങ്ങേയറ്റം അപകടകരമായ സ്ഥിതിവിശേഷമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest