Connect with us

Covid19

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികള്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം പുല്ലുവിള സ്വദേശി ട്രീസ വര്‍ഗീസ് (60), പത്തനംതിട്ടയിലെ തിരുവല്ല പാറശാല സ്വദേശിനി തങ്കമ്മ (82) എന്നിവരാണ് മരിച്ചത്. ഇതോടെ, സംസ്ഥാനത്ത് ഇന്ന് മാത്രം സ്ഥിരീകരിച്ച കൊവിഡ് മരണങ്ങള്‍ നാലായി.

കിടപ്പ് രോഗിയായ ട്രീസ ഇന്നലെയാണ് മരിച്ചത്. കൊവിഡ് ആന്റിജന്‍ പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്ന ഇവരെ ആശുപത്രിയിലേക്കു മാറ്റും മുമ്പ് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌ക്കരിച്ചു. തിങ്കളാഴ്ചയാണ് തങ്കമ്മ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കവിയൂരില്‍ താമസിക്കുന്ന തങ്കമ്മയെ മറ്റ് അസുഖങ്ങളെ തുടര്‍ന്ന് തിരുവല്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നാണ് ഇവരുടെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നത്.

---- facebook comment plugin here -----

Latest