Connect with us

Covid19

ആരില്‍നിന്നും രോഗം പടരാം, കനത്ത ജാഗ്രത വേണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. “ആരില്‍ നിന്നും രോഗം പകരാം” എന്ന ജാഗ്രത എപ്പോഴുമുണ്ടാകണം. “ജീവന്റെ വിലയുള്ള ജാഗ്രത” എന്നതാണ് മൂന്നാം ഘട്ട ക്യാമ്പയിന്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഗികളില്‍ 60 ശതമാനത്തോളം പേര്‍ രോഗലക്ഷണമില്ലാത്തവരാണ്. അതിനാല്‍ കൊവിഡ് വ്യാപനത്തിന്റെ ഈ ഘട്ടം ബ്രേക്ക് ദ ചെയ്‌നിന്റെ മൂന്നാം ഘട്ടമായി പ്രധാനജാഗ്രതാ നിര്‍ദേശം കൂടി നല്‍കുകയാണ്.

ആരില്‍ നിന്നും രോഗം പകരാം എന്നതാണ്. രോഗലക്ഷണമുള്ളവരെ കണ്ടാലറിയാം. അല്ലാത്തവരെ തിരിച്ചറിയാനാകില്ല. ഓരോരുത്തരും ദിവസവും സമ്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആരില്‍ നിന്നും ആര്‍ക്കും രോഗം വന്നേക്കാം. അതിനാല്‍ ഒരാളില്‍ നിന്നും രണ്ട് മീറ്റര്‍ അകലം പാലിച്ച് സ്വയം സുരക്ഷിതവലയം തീര്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റര്‍ അകലം ഉറപ്പാക്കണം. ഈ സുരക്ഷിതവലയത്തില്‍ നിന്ന് മാസ്‌ക് ധരിച്ചും, സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചും കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണം. ആള്‍ക്കൂട്ടം അനുവദിക്കരുത്. രോഗവ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ വലിയ തോതില്‍ പലയിടത്തും മരണമുണ്ടാകുന്നു. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് കുറയ്ക്കാനാകുന്നത് ജാഗ്രത കൊണ്ട് തന്നെയാണ്. ഈ ജാഗ്രത്ക്ക് നമ്മുടെ ജീവന്റെ വിലയുണ്ട്. അതിനാല്‍ ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുക്കണം-മുഖ്യമന്ത്രി പറഞ്ഞു

Latest