Connect with us

National

ആന്ധ്രാ ഉപ മുഖ്യമന്ത്രിക്കും കുടുംബത്തിനും കൊവിഡ്

Published

|

Last Updated

അമരാവതി | ആന്ധ്രാ പ്രദേശ് ഉപ മുഖ്യമന്ത്രി അംസത് ബാഷ ശൈഖിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യക്കും മകള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. കൂടുതല്‍ ചികിത്സക്കായി ഇവരെ ഹൈദരാബാദിലേക്ക് മാറ്റി.

തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈ എസ് ആര്‍ കോണ്‍ഗ്രസ് എം എല്‍ എ കിലിവേട്ടി സഞ്ജീവയ്യക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ചെന്നൈയിലെ ആശുപത്രിയിലാണ് ഇപ്പോള്‍ ഇദ്ദേഹം ചികിത്സയിലുള്ളത്.

അതിനിടെ, കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ആന്ധ്രയില്‍ 5784 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 99 പേര്‍ മരിക്കുകയും ചെയ്തു. ഞായറാഴ്ച 1933 കൊവിഡ് കേസുകളും 19 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച പോസിറ്റീവ് കേസുകള്‍ 1935 ആകുകയും 37 പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1916 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 43 പേര്‍ മരിക്കുകയുമുണ്ടായി.

Latest