Connect with us

Covid19

കേരളത്തില്‍ സ്ഥിതി ഗുരുതരം; ഇന്ന് 608 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്ക്

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ കൊവിഡ്- 19 സ്ഥിതി അതീവ ഗുരുതരമാണെന്ന സൂചന നല്‍കി ഇന്നത്തെ പോസിറ്റീവ് കേസുകള്‍. ഇന്ന് 608 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗമുണ്ടായത്; 201 പേര്‍ക്ക്. സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്കാണ് രോഗമുണ്ടായത്.

ഇന്ന് ഒരു മരണവുമുണ്ടായിട്ടുണ്ട്. ആലപ്പുഴ ചുനക്കര സ്വദേശി നസീര്‍ ഉസ്മാന്‍ (27) ആണ് മരിച്ചത്. സഊദി അറേബ്യയില്‍ നിന്ന് വന്നതായിരുന്നു. 26 പേര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നത് തിരിച്ചറിഞ്ഞിട്ടില്ല. രോഗമുക്തിയുണ്ടായത് 181 പേര്‍ക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. അര്‍ധസൈനിക വിഭാഗത്തില്‍ ബി എസ് എഫിലെ ഒന്നും ഐ ടി ബി പി- സി ഐ എസ് എഫ് എന്നിവയിലെ രണ്ടും വീതം ജവാന്മാര്‍ക്ക് രോഗം ബാധിച്ചു.

രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്: എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട 3. തിരുവന്തപുരത്ത് 15ഉം കൊല്ലത്ത് രണ്ടും ആലപ്പുഴയില്‍ 17ഉം കോട്ടയത്ത് അഞ്ചും തൃശൂരില്‍ ഒമ്പതും പാലക്കാട് 49ഉം മലപ്പുറത്ത് ഒമ്പതും കോഴിക്കോട് 21ഉം കണ്ണൂര്‍ 49ഉം കാസര്‍കോട് അഞ്ചും പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14277 സാമ്പിളുകള്‍ പരിശോധിച്ചു.