Connect with us

Covid19

ഇന്ന് 488 പേര്‍ക്ക് കൊവിഡ് ; 234 പേര്‍ക്ക് സമ്പര്‍ക്കം- സംസ്ഥാനത്ത് സ്ഥിതി ഗുരുതരം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ അതിവേഗം വ്യാപിക്കുന്നു. ഇന്ന് 488 പേക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 167 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 76 പേരാണ്. 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. 143 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇന്ന് രണ്ട് മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 66 വയസ്സുള്ള സൈഫുദ്ധീന്‍, എറണാകുളത്ത് 79 വയസ്സുള്ള ബാലകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം ആറ്, കൊല്ലം 26, പത്തനംതിട്ട 43, ആലുപ്പുഴ 11, കോട്ടയം ആറ്, ഇടുക്കി നാല് ,എറണാകുളം മൂന്ന് ,തൃശൂര്‍ 17, പാലക്കാട് ഏഴ്, മലപ്പുറം 15, കോഴിക്കോട് നാല്, കണ്ണൂര്‍ മൂന്ന്്. ഇന്ന് 570 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 233181 സാമ്പിളുകളാണ് പരിശോധനക്ക് അയച്ച. 6448 പരിശോധന ഫലം ഇനി വരാനുണ്ട്. 195 ഹോട്ട്‌സ്‌പോട്ടുകല്‍ പുതുതായി 16 ഹോട്ട്‌സ്‌പോട്ടുകള്‍. ഇന്ന് ലഭിക്കുന്ന കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ രോഗം വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. രോഗത്തിന്റെ ഉറവിടം അറിയത്താ 11 കേസുകള്‍ ഇന്ന് തിരുവനന്തപുരത്തുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ആലപ്പുഴയിലാണ് കൂടുതല്‍ രോഗികള്‍. 87 പേരാണ് ഇവിടെ സ്ഥിരീകരിച്ചത്. ഇതില്‍ 51 പേര്‍ക്ക് സമ്പര്‍ക്കം,. താമരക്കുളം പഞ്ചായത്തിലെ ഐ ടി ബി പി ക്യാമ്പ്, കായംകുളം മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് ഇവിടെ രോഗവ്യാപനം. താമരക്കുളം, നൂറനാട്, കായംകുളം മേഖലകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഐ ടി ബി പി ബാരക്കിലെ മുഴുവന്‍ പേരെയും ക്വാറന്റൈന്‍ ചെയ്യും. തീരദേശത്തെ രോഗവ്യാപനം തടയാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ ഫസ്റ്റ് എയ്ഡ് ട്വീറ്റ്‌മെന്റ് സെന്റര്‍ തയ്യാറാക്കും.

പത്തനംതിട്ടയില്‍ ഇന്ന് 25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായി. മലപ്പുറത്ത് 27 സമ്പര്‍ക്കം അടക്കം 51 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. നാല് ക്ലസ്റ്ററുകളാണ് മലപ്പുറത്തുള്ളത്. പൊന്നാനി താലൂക്കിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ തുടങ്ങി 25 വ്യക്തികള്‍ക്ക് ഉറവിടം അറിയാത്ത രോഗം കണ്ടെത്തിയിട്ടുണ്ട്. 7266 ആന്റജന്‍ ടെസ്റ്റ് പൊന്നാനിയില്‍ നടത്തി. 81 പോസറ്റീവ് കേസുകള്‍ കണ്ടെത്തി. നാളെ
നഗരസഭാ പരിധിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. അവശ്യ വസ്ത്തുകള്‍ക്ക് മാത്രമേ പൊന്നാനിയില്‍ ജനം പുറത്തിറങ്ങാവു. ഇത്തരത്തില്‍ പുറത്തിറങ്ങുന്നവര്‍ റേഷന്‍ കാര്‍ഡ് കൈയില്‍ വെക്കണം.

എറണാകുളത്ത് 47 പേര്‍ക്ക് ഇന്ന് രോഗമുണ്ടായി. ഇതില്‍ 30 സമ്പര്‍ക്കമാണ്. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 45 കണ്ടെയ്‌മെന്റ് സോണുകളാണുള്ളത്. ആലുവ മാര്‍ക്കറ്റിനെ ഒരു ക്ലസ്റ്റര്‍ എന്ന് പരിഗണിച്ച് അടിയന്തര പ്രതിരോധ നടപടികള്‍ ഏര്‍പ്പെടുത്തി. 448 സാമ്പിളുകള്‍ ഇവിടെ നിന്നും ശേഖരിച്ചു. ഇതില്‍ 24 പോസറ്റീവ് കേസുകള്‍.

തൃശൂരില്‍ ആയിരം കിടക്കകളുള്ള ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തുടങ്ങും. കണ്ണൂര്‍ മിംസ് ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രമാക്കി. കാസര്‍കോട് ഇന്ന് 18 പേര്‍ക്ക് കൊവിഡ്. ഇതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. പാലക്കാട് 48 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുവന്തപുരത്ത് 18828 വീടുകള്‍ നിരീക്ഷണത്തിലാണ്.

കോഴിക്കോട് 17 പേര്‍ക്ക് ഇന്ന് രോഗമുണ്ടായി. ഇതില്‍ എട്ട് പേര്‍ക്ക് സമ്പര്‍ക്കം. വലിയങ്ങാടി, പാളം, എസ് എം സ്ട്രീറ്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. കോട്ടയത്ത് 15 കേസുകളുണ്ടായി. ഇതില്‍ നാല് സമ്പര്‍ക്കം. വയനാട് ഇന്ന് 11 പേര്‍ക്ക് രോഗമുണ്ടായി. ആദിവാസി മേഖലകളില്‍ നിരീക്ഷണത്തിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. കോളനികളില്‍ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ വേണ്ടിവന്നാല്‍ എല്ലാവരേയും ക്വാറന്റൈന്‍ ചെയ്യും. ഇടുക്കിയില്‍ ഇന്ന് അഞ്ച് കേസുകളുണ്ടായി.

ഇതിനിടയില്‍ കൊവിഡ് പ്രതിരധത്തെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നും എല്ലാ മുന്‍കരുതലും മറന്ന് സമരങ്ങളും മറ്റും നടന്നു. എന്തിന്റെ പേരിലായാലും ഇനി ഇത് അനുവദിക്കാനാകില്ല. സമ്പര്‍ക്കം മൂലമുളള കേസുകള്‍ കൂടുകയാണ്. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ കൂടുതല്‍ ശക്തമാക്കണം. സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. പൊതുഇടങ്ങില്‍ മാസ്‌ക് ഉപയോഗം വളരെ പ്രധാനമാണ്. മാസ്‌ക് ധരിച്ചതുകൊണ്ട് എല്ലാമായി എന്ന് കരുതരുത്. ശാരീരിക അകലം പാലിക്കലിന് പ്രാധാന്യം നല്‍കണം. രോഗവ്യാപന തോത് കുറക്കാന്‍ ഇതേ മാര്‍ഗമുള്ളു. വൈറസ് ബാധിതരില്‍ നല്ലൊരു ഭാഗവും കാര്യമായ ലക്ഷണം ഇല്ലാത്തവരാണ്.

ലക്ഷണങ്ങളില്ലാത്തവരില്‍ രോഗം പരക്കാനും സാധ്യതയുണ്ട്. ആരോഗ്യമുള്ളവരില്‍ നിന്ന് ലക്ഷണമില്ലാതെ കൊവിഡ് സംസ്ഥാനത്ത് ആകെ പടരുന്ന അവസ്ഥയുണ്ടാാല്‍ നിയന്ത്രണം ബുദ്ധിമുട്ടാകും. അതത് പ്രദേശങ്ങളിലെ രോഗബാധ നേരത്തെ നിയന്ത്രിക്കുന്നതിനും മറ്റ് പ്രദേശങ്ങളിലേക്ക് പടരുന്നത് തടയുന്നതിനുമാണ് മുന്‍തൂക്കം. വിവിധ ടെസ്റ്റ് രീതികള്‍ നടത്തുന്നുണ്ട്. ഇതിനോട് എല്ലാവരും സഹകരിക്കണം.

പോലീസ് ഉദ്യോഗസ്ഥരെ ദിവസം കുറഞത് രണ്ട് ഷിഫ്റ്റിലായി ഡ്യൂട്ടിക്ക് നിയോഗിക്കും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണിത്. പരമാവധി താമസത്തിനടുത്തുള്ള പ്രദേശത്ത് പോലീസിനെ വിനിയോഗിക്കും. പോലീസുകാര്‍ക്ക് ആവശ്യത്തിന് ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കും. പോലീസുകാരെ നിയോഗിച്ചിരിക്കുന്ന പ്രദേശങ്ങള്‍ മുതിര്‍ന്ന പോലീസുകാര്‍ അന്വേഷിച്ച് ക്ഷേമം അന്വേഷിക്കും.
ഇന്ന് ഒരു പ്രധാന പത്രം വ്യാജ വാര്‍ത്ത നല്‍കിയിട്ടുണ്ട്. പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ അവരെ സത്യം പറഞ്ഞ് ബോധിപ്പിക്കാന്‍ പുരോഹിതന്‍മാരുടേയും പ്രാദേശിക നേതാക്കളുടേയും സഹായം തേടിയിരുന്നു. ഇതുപ്രകാരമാണ് പ്രാദേശിക സി പി എം നേതാക്കള്‍ സമരം നടക്കുന്നിടത്ത് എത്തിയ ജനങ്ങളോട് സംസാരിച്ചത്. അവരുടെ കൂടെ പുരോഹിതന്‍മാരേയും പോലീസുമെല്ലാമുണ്ടായിരുന്നു. എന്നാല്‍ ഒരു പത്രം പുരോഹിതരേയും പോലീസിനേയും മാറ്റി ഒരു ഫോട്ടോ പ്രസിദ്ധീകരിച്ചു. എന്നിട്ട് ഇടത് പ്രവര്‍ത്തകര്‍ സമരക്കാര്‍ക്കൊപ്പം ഇറങ്ങിയെന്ന് പ്രചരിപ്പിച്ചു.

സമൂഹ വ്യാപനത്തിന്റേതായ കാര്യങ്ങളിലേക്ക് പോകാതെ പിടിച്ചുനില്‍ക്കാന്‍ നമ്മള്‍ക്ക് കഴിയണം. കേസുകള്‍ ഓരോ ദിവസവും വര്‍ധിക്കുകയാണ്. കുറച്ച് പേര്‍ക്കെങ്കിലും സ്രോതസ്സും അറിയുന്നില്ല. സൂപ്പര്‍സ്പ്രഡ് ഇപ്പോള്‍ ആയി കഴിഞ്ഞു. ഇനി സമൂഹ വ്യാപനത്തിലേക്ക് എപ്പോള്‍ നീങ്ങും എന്നതിലാണ് ആശങ്ക. ഇത് ഉണ്ടാകാതിരിക്കാന്‍, നാടിന്റെ സംരക്ഷണത്തിനായി എല്ലാവരും സഹകരിക്കണം.
മാസ്‌ക് ധരിക്കാത്ത 5274 പേര്‍ക്കെതിരെ ഇന്ന് കേസെടുത്തു. ജനം സ്വയം സുരക്ഷ പാലിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

Latest