Connect with us

National

വികാസ് ദുബൈ മധ്യപ്രേദശിലെത്തിയത് റോഡ് മാര്‍ഗം 700 കി. മി താണ്ടി

Published

|

Last Updated

ഉജ്ജയ്ന്‍| യുപിയില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഗുണ്ടാതലവന്‍ വികാസ് ദുബൈ ഉജ്ജയിനിയിലെത്തിയത് റോഡ് മാര്‍ഗം 700 കി.മി താണ്ടി.

വ്യാജ ഐഡി ഉണ്ടാക്കി അഭിഭാഷകന്റെ ചിഹ്നം പതിച്ച കാറിലാണ് ഉജ്ജയിനിയിലെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. കാണ്‍പൂരില്‍ നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിച്ചതും ഇതേ കാറാണ്. ലക്‌നൗ സ്വദേശിയായ മനോജ് യാദവിന്റെ പേരിലുള്ളതാണ് കാര്‍.

ഇതുമായി ബന്ധപ്പെട്ട് രണ്ട് അഭിഭാഷകരെ യു പി പോലീസ് കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ പ്രശ്‌സ്തമായ ഉജ്ജയിന്‍ മഹാകാളി ക്ഷേത്രത്തില്‍ നിന്നാണ് ഇയാളെ പിടികൂടയത്.

Latest