Connect with us

Kerala

ജോസ് പക്ഷത്ത് നിന്ന് കൂടുതല്‍ പേര്‍ തന്നോടൊപ്പം വരും: പി ജെ ജോസഫ്

Published

|

Last Updated

കോട്ടയം |  കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫില്‍ നിന്ന് പുറത്താക്കിയത് സ്വാഭാവിക പരിണാമമാണെന്ന് പി ജെ ജോസഫ്. മുന്നണി നിര്‍ദേശവും ധാരണകളും പാലിക്കാത്തവര്‍ക്ക് മുന്നണിയില്‍ തുടരാനാവില്ലെന്ന സന്ദേശമാണ്ഇതിലൂടെ നല്‍കിയത്. താന്‍ എല്ലാ കാര്യങ്ങളും യു ഡി എഫിന് വിട്ടിരിക്കുകയാണെന്നും പി ജെ ജോസഫ് പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജോസ് കെമാണി വിഭാഗത്തില്‍ നിന്ന് ധാരാളം പേര്‍ വരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുന്നണി വിട്ട സാഹചര്യത്തിലാണ് ഇത്തരം തീരുമാനം പല നേതാക്കളും കൈക്കൊളളുന്നതെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
വരാനുളളവവരുടെ നീണ്ട ലിസ്റ്റുണ്ട്. ആരുടെ പേരും പറയുന്നില്ല. എംഎല്‍എമാരുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.