Gulf
ദുബൈയിൽ വിസ പുതുക്കാൻ മെഡിക്കൽ വേണം
ദുബൈ | ദുബൈയിൽ വിസ പുതുക്കുന്നതിന് ആരോഗ്യ പരിശോധന പുനരാരംഭിച്ചു. കൊവിഡ് കാരണം കുറേ മാസങ്ങളായി വിസ പുതുക്കാൻ മെഡിക്കൽ ആവശ്യമില്ലായിരുന്നു.
ആശുപത്രികൾ സാധാരണ പോലെ പ്രവർത്തിച്ചു തുടങ്ങിയതിനാലാണ് മെഡിക്കൽ പരിശോധന പുനരാരംഭിച്ചത്. നാട്ടിൽ നിന്ന് പുതിയ വിസയിൽ എത്തുന്നവർക്കും മെഡിക്കൽ ആവശ്യമായി വരും. മറ്റു എമിറേറ്റുകളിൽ ആരംഭിച്ചിട്ടില്ല.







