Gulf
ദുബൈയിൽ മസ്ജിദുകൾ ഉടൻ തുറന്നേക്കും
അബുദാബി | രാജ്യത്തെ മസ്ജിദുകൾ ഉൾപ്പെടെയുള്ള വിവിധ ആരാധനായലങ്ങൾ ഉടൻ തുറന്നേക്കുമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താവ് സൈഫ് അൽ ദാഹിരി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങളിൽ മുന്നൊരുക്കങ്ങളുടെ ഒന്നാംഘട്ടം പൂർത്തിയായി.
മുന്നൊരുക്കങ്ങൾ നടത്തിയ മസ്ജിദുകളിൽ അധികൃതർ പരിശോധന നടത്തി. ആരാധനാലയങ്ങൾ തുറക്കുന്നതിന്റെ മുന്നോടിയായി ജീവനക്കാർ വൈറസ് മുക്തരാണെന്ന് പരിശോധനകളിലൂടെ ഉറപ്പുവരുത്തുമെന്നും അൽ ദാഹിരി വ്യക്തമാക്കി.







