National
ബംഗാളി എഴുത്തുകാരന് നിമായ് ഭട്ടാചാര്യ അന്തരിച്ചു
കൊല്‍ക്കത്ത | ബംഗാളി ഭാഷയിലെ ശ്രദ്ധേയ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ നിമായ് ഭട്ടാചാര്യ (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയാണ് മരിച്ചത്. ഇമിനിബസ്, ഇങ്ക്വിലാബ്, മേംസാബ്, ഡിപ്ലൊമാറ്റ് തുടങ്ങി 150ലേറെ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
ബംഗ്ലാദേശിലെ മഗുറ ജില്ലയില്‍ 1931ലാണ് ജനിച്ചത്. മുഴുവന്‍ സമയ രചനയില്‍ ഏര്‍പ്പെടുംമുമ്പ് കൊല്‍ക്കത്തയിലും ഡല്‍ഹിയിലും പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭട്ടാചാര്യയുടെ മരണത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു.
---- facebook comment plugin here -----