Connect with us

National

കൊവിഡ് 19; തത്സമയ വിവരങ്ങൾ നൽകാത്ത ആശുപത്രികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി

Published

|

Last Updated

ന്യൂഡൽഹി| കൊവിഡ് 19 രോഗികളുടെ ചികിത്സക്കായി കിടക്കകളുടെ ലഭ്യത സംബന്ധിച്ച് തത്സമയ വിവരങ്ങൾ നൽകാത്ത ആശുപത്രികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി സർക്കാറിനോട് നിർദേശിച്ചു. ആശുപത്രികളും സർക്കാറും തമ്മിലുള്ള ആശയവിനിമയ വിടവ് കുറക്കണമെന്നും അർപ്പണബോധമുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും കെജ്‌രീവാൾ സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു.

കൊവിഡ് രോഗികൾക്കുള്ള കിടക്കകളുടെ ലഭ്യതയെക്കുറിച്ചും മറ്റ് ആരോഗ്യ പരിരക്ഷയെക്കുറിച്ചും തത്സമയം വിവരങ്ങൾ നൽകാൻ ഈ മാസം ആദ്യം ഹൈക്കോടതി ഡൽഹി സർക്കാറിന് നിർദേശം നൽകിയിരുന്നു.

ഡൽഹി കൊറോണ ആപ്ലിക്കേഷനിൽ പതിവായി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നില്ലെന്നും സ്വകാര്യ- സർക്കാർ ആശുപത്രികൾ പുറത്തുവിട്ട വസ്തുതകളുടെ വിരങ്ങളിലും പൊരുത്തക്കേടുകൾ ഉണ്ടെന്നും വെന്റിലേറ്ററുകളുടെയും കിടക്കകളുടെയും ലഭ്യതയെക്കുറിച്ച് കൃത്യമായ വിവരം ഇല്ലെന്നും കോടതി വിലയിരുത്തിയിരുന്നു.

അതേസമയം, കൊറോണ വൈറസ് രോഗികൾക്കുള്ള ഹോം ഇൻസുലേഷൻ നിയമങ്ങൾ കെജ്‌രീവാൾ സർക്കാർ ശക്തമായി എതിർത്തു. ഇത് സംബന്ധിച്ച് തീരുമാനം ഇന്നത്തെ യോഗത്തിൽ എടുക്കാനാണ് സൂചന.

Latest