Covid19
തമിഴ്നാട്ടില്‍ 2532 പേര്‍ക്ക് കൂടി കൊവിഡ്; 53 മരണവും
ചെന്നൈ | തമിഴ്നാട്ടില്‍ പുതുതായി 2532 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 59,377 ആയി. 53 പേര് കൂടി മരിച്ചതോടെ മരണ സംഖ്യ 757 ആയും ഉയര്‍ന്നു. 25,863 സജീവ കേസുകളാണ് നിലവിലുളളത്.
കൊവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്ന് തലസ്ഥാനമായ ചെന്നൈ ഉള്‍പ്പെടെ ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നടപടികള്‍ കര്‍ശനമാക്കുന്നതിനിടയിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കക്ക് കാരണമാകുന്നു.
---- facebook comment plugin here -----