Covid19
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു
തൃശൂര്‍ | നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി കൊവിഡ് സ്ഥരീകരിച്ചതോടെ ചാവക്കാട് താലൂക്ക് ആശുപത്രി പൂര്‍ണമായി അടച്ചു. ചാവക്കാട് സ്വദേശിനികളായ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 161 ജീവനക്കാരില്‍ 9 പേര്‍ക്ക് രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയില്‍ ഇതുവരെ 24 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
തൃശൂരില്‍ ഞായറാഴ്ച ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 888 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുള്ളത്. 929 പേരെയാണ് നിരീക്ഷണകാലഘട്ടം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് പട്ടികയില്‍ നിന്നു വിടുതല്‍ ചെയ്തിട്ടുള്ളത്.
---- facebook comment plugin here -----