National
ഇന്ത്യയുടെ ഭാഗമാകാന്‍ പാക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ ആവശ്യപ്പെടും: രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കാശ്മീരില്‍ വലിയ വികസനം ഉണ്ടാകുമെന്നും പാക് അധിനിവേശ കാശ്മീരിലെ ജനങ്ങള്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ആവശ്യപ്പെടുമെന്നും കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
കാത്തിരിക്കു.അധികം വൈകാതെ തന്നെ പാക് അധിനിവേശ കാശ്മീരിലെ ജനങ്ങള്‍ പാകിസ്ഥാന് ഭരണം വേണ്ടെന്നും ഇന്ത്യയോടൊപ്പം ചേര്‍ന്നാല്‍ മതിയെന്നും ആവശ്യം ഉന്നയിക്കും. ഇത് സംഭവിക്കുന്ന ദിവസം നമ്മുടെ പാര്‍ലിമെന്റിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും ജമ്മുകശ്മീര്‍ ജന്‍ സംവദ് റിലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
നേരത്തേ പാകിസ്ഥാന്റെ പതാക ഉയര്‍ത്തി കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ പതാക മാത്രമെ അവിടെ കാണാനുള്ളുവെന്നും രാജ്നാഥ് പറഞ്ഞു.
---- facebook comment plugin here -----