Connect with us

Covid19

സഊദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

Published

|

Last Updated

സൈനുല്‍ ആബിദീന്‍, സാബിര്‍

ദമാം | സഊദി അറേബ്യയില്‍ കൊവിഡ്- 19 ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി കൈതക്കുന്നുമ്മല്‍ സാബിര്‍ (23) റിയാദിലും വടക്കേവിള പള്ളിമുക്ക് സ്വദേശി ഞാറക്കല്‍ തെക്കേതില്‍ സൈനുല്‍ ആബിദീന്‍ (60) ജിദ്ദയിലുമാണ് മരിച്ചത്. ഇരുവരുടെയും ഖബറടക്കം സഊദിയില്‍ തന്നെ നടക്കും.

റിയാദിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന സാബിറിനെ രണ്ടാഴ്ച മുമ്പാണ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് റിയാദിലെ അല്‍ ഈമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പന്ത്രണ്ടാം ക്ലാസ് വരെ റിയാദിലാണ് സാബിര്‍ പഠിച്ചത്. ഒരു വര്‍ഷം മുമ്പാണ് പിതാവ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. മാതാവ്: സുബൈദ. സഹോദരങ്ങള്‍: സബീഹ്, സല്‍വ, സ്വല്‍ഹ. ഖബറടക്കം ദമാമില്‍.

ജിദ്ദയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന സൈനുല്‍ ആബിദീനെ ജൂണ്‍ അഞ്ചിനാണ് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സഊദിയില്‍ ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്.

പിതാവ്: അബ്ദുര്‍റഹ്മാന്‍, മാതാവ്: സുബൈദ, ഭാര്യ: റശീദ. ഖബറടക്കം ജിദ്ദയില്‍.

Latest