Connect with us

Gulf

ഈ ആഴ്ച ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് രണ്ട് വിമാനങ്ങള്‍

Published

|

Last Updated

ജിദ്ദ | മെയ് 29, 30 തിയ്യതികളില്‍ ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ഇന്ത്യ സര്‍വീസ് നടത്തുമെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 319 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണ് രണ്ടു സര്‍വീസുകള്‍ക്കും ഉപയോഗിക്കുക. നേരത്തേ രജിസ്റ്റര്‍ ചെയ്തവരില്‍ മുന്‍ഗണന പ്രകാരം തെരഞ്ഞെടുത്തവര്‍ക്കാണ് യാത്ര ചെയ്യാനവസരം ലഭിക്കുക.

മെയ് 29 മുതല്‍ ജൂണ്‍ ആറു വരെ സഊദിയില്‍ നിന്ന് ഇന്ത്യയിലേക്ക് 13 വിമാന സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ രണ്ടിന് ഡല്‍ഹി വഴി ഗയയിലേക്കും ജൂണ്‍ 4 ന് ശ്രീനഗറിലേക്കും 6 ന് ചെന്നൈയിലേക്കുമാണ് ജിദ്ദയില്‍ നിന്നുള്ള മറ്റു സര്‍വീസുകള്‍.

---- facebook comment plugin here -----

Latest