Connect with us

Kerala

ഉം പുൻ: ശക്തമായ കാറ്റിനും മഴക്കും സാധ്യത

Published

|

Last Updated

തിരുവനന്തപുരം | ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഉം പുൻ സൂപ്പർ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് നിർദേശമുണ്ട്. ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 40- 50 കിലോമീറ്റർ വേഗത്തിൽ വടക്കു പടിഞ്ഞാറൻ ദിശയിൽ നിന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

അടുത്ത മണിക്കൂറുകളിൽ തീവ്രത കുറഞ്ഞ് ഉം പുൻ വീണ്ടും അതിതീവ്ര ചുഴലിക്കാറ്റ് വിഭാഗത്തിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഖ, ബംഗ്ലാദേശിലെ ഹത്തിയ ദ്വീപുകൾ എന്നിവക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും തീരത്തെത്തുന്ന സമയത്ത് മണിക്കൂറിൽ 155- 185 കിലോമീറ്റർ വരെ വേഗമുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം കണക്കാക്കുന്നു.

ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്ക് പുറമേ സംസ്ഥാനത്ത് വേനൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ശക്തമായ മഴയും ചില നേരങ്ങളിൽ ശക്തമായ കാറ്റും ഈ മാസം 23 വരെ തുടരും.

Latest