Connect with us

Covid19

രാജ്യത്ത് ക്ഷാമം നേരിടുന്നതിനിടെ പി പി ഇ കിറ്റുകള്‍ ചൈനയിലേക്ക് കടത്താന്‍ ശ്രമം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വൈറസ് പടരുന്നതിനിടെ രാജ്യത്ത് വലിയ ക്ഷാമം നേരിടുന്ന പി പി ഇ കിറ്റുകളും മാസ്‌ക്കുകളും സാനിറ്റൈസറുകളും ചൈനയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ കസ്റ്റംസ് പിടികൂടി. രണ്ട് ഓപ്പറേഷനുകളിലായാണ് വലിയ തോതില്‍ ഇത്തരം ആരോഗ്യ ഉപകരണങ്ങള്‍ പിടിച്ചെടുത്ത്.

ആദ്യത്തെ ഓപ്പറേഷനില്‍ മാസ്‌ക്കുകള്‍ നിര്‍മിക്കാനുള്ള 2480 കിലോ അസംസ്‌കൃത വസ്തുക്കളാണ് കണ്ടെത്തിയത്. പൗച്ചുകള്‍ നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ എന്ന പേരിലാണ് ചൈനയിലേക്കുള്ള എയര്‍ കാര്‍ഗോയിലേക്ക് ഈ സാധനങ്ങള്‍ എത്തിയത്. രണ്ടാമത്തേതില്‍ മാസ്‌ക്കുകള്‍, പി പി ഇ കിറ്റുകള്‍, സാനിറ്റൈസുസറുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. 5.08 ലക്ഷം മാസ്‌ക്കുകള്‍, 57 ലിറ്ററിന്റെ 950 ബോട്ടില്‍ സാനിറ്റൈസറുകള്‍, 952 പിപിഇ കിറ്റുകളാണ് എന്നിവയാണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

Latest