Connect with us

Covid19

നാട്ടിലേക്ക് തിരികെ പോകാന്‍ കഴിഞ്ഞില്ല: എറണാകുളത്ത് അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു

Published

|

Last Updated

കൊച്ചി |  എറണാകുളത്ത് 17 കാരനായ അതിഥി തൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ ഒരു ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യുകയായിരുന്ന ബംഗാള്‍ മുര്‍ഷിദാബാദ് ജില്ലയിലെ സിറോപ്പാറ ഗ്രാമവാസിയായ ആസിഫ് ഇഖ്ബാലാണ് മരിച്ചത്. ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങാനാകാത്തതില്‍ ആസിഫ് അസ്വസ്ഥനായിരുന്നെന്ന് കൂടെ ജോലി ചെയ്യുന്നവര്‍ പറഞ്ഞു.

മെയ് ആറിന് ബംഗാളിലേക്ക് തിരിച്ചുപോയ അതിഥി തൊഴിലാളികളുടെ പട്ടികയില്‍ ആസിഫിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. ലോക്ക് ഡൗണിനെക്കുറിച്ചും നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തതിനെക്കുറിച്ചും ഓര്‍ത്ത് അവന്‍ വളരെ അസ്വസ്ഥനായിരുന്നു. പക്ഷേ, അവന്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്ന് കൂടെ ജോലി ചെയ്യുന്ന നാട്ടുകാരനായ ശരീഫുല്‍ ഇസ്ലാം പറഞ്ഞു. ആസിഫ് വിഷാദത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ലോക് ഡൗണിന് ശേഷം ആസിഫിന് ജോലിയില്ലായിരുന്നെന്ന് ആസിഫിന്റെ കൂടെ ജോലിചെയ്യുന്നവരെ ഉദ്ധരിച്ച് കോടനാട് സ്റ്റേഷനിലെ പോലീസ് പറഞ്ഞു.

 

 

Latest