Connect with us

Bahrain

ബഹ്‌റൈനില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനം പുറപ്പെട്ടു

Published

|

Last Updated

മനാമ | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ബഹ്റൈനില്‍ കുടുങ്ങിയ മലയാളികളുമായുള്ള ആദ്യ വിമാനം കേരളത്തിലേക്കു യാത്ര തിരിച്ചു. പ്രാദേശിക സമയം വൈകിട്ട് 4.30 ഓടെയാണ് എയര്‍ ഇന്ത്യ വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. വിമാനം ഇന്ത്യന്‍ സമയം രാതി 11:30 ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും.

177 മുതിര്‍ന്നവരും അഞ്ച് കുട്ടികളുമടക്കം 182 പേരാണ് വിമാനത്തില്‍ യാത്രക്കാരായുള്ളത്. പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി യാത്രക്കാര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്നു നിര്‍ദേശമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഉച്ചക്ക് 12 നു തന്നെ യാത്രക്കാരെത്തി. ബോര്‍ഡിംഗ് പാസ് ലഭിച്ചവര്‍ക്ക് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകളും തെര്‍മല്‍ സ്‌ക്രീനിംഗും നടത്തിയ ശേഷമാണ് വിമാനത്തിലേക്ക് പ്രവേശനം അനുവദിച്ചത്. രോഗികള്‍, ജോലി നഷ്ടമായവര്‍, ഗര്‍ഭിണികള്‍ എന്നിവരാണ് ആദ്യ യാത്രാ സംഘത്തിലുള്ളത്.

Latest