Uae
കാസര്‍കോട് സ്വദേശി അബുദാബിയില്‍ കൊവിഡ് ബാധിച്ചു മരിച്ചു
അബുദാബി |കാസര്‍കോട് മേല്‍പറമ്പ് സ്വദേശി അബുദാബിയില്‍ കൊവിഡ് ബാധിച്ചു മരിച്ചു. മേല്പറമ്പിലെ പരേതരായ ഷിലോണ്‍ മുഹമ്മദിന്റെയും ഹവ്വാബിയുടെയും മകന് ചന്ദ്രിഗിരി സ്കൂളിന് പിറകില്‍ താമസിക്കുന്ന നസീര്‍ (55) ആണ് മരിച്ചത്. അബൂദാബി ബാസ്കിന്‍ റോബിന്‍സ് സ്റ്റോര്‍ കണ്‍ട്രോളറായി സേവനം ചെയ്തു വരികയായിരുന്നു.
ഭാര്യ : ഹാജറ. മക്കള്‍ : ഹവ്വാബീ നാസിഫ . സഹോദരന്മാര് : പരേതനായ ഡോക്ടര്‍ അബ്ദുല്‍ സമദ്, സുലൈമാന്‍, അഷ്റഫ്, സഹദ്, സഫിയ, നജുമുന്നിസ, സുബൈദ. മരുമകന് : ദിബു ഗുല്‍ഷ പടന്ന. അബുദാബി ശൈഖ് ഷെക്ബൂത്ത് മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ബനിയാസ് ഖബര്‍ സ്ഥാനിയില്‍ മറവ് ചെയ്യും.
---- facebook comment plugin here -----