Connect with us

Covid19

മൊബൈലില്‍ 'ആരോഗ്യസേതു' ഇല്ലെങ്കില്‍ ഇനി ഡല്‍ഹിയില്‍ കടക്കാനാകില്ല

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് ജാഗ്രതക്കായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തവരെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കരുതെന്ന് നിര്‍ദേശം. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനല്‍ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്.

യോഗത്തില്‍ ദേശിയ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രം ഡയറക്ടര്‍ സുര്‍ജിത് കുമാറാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നതിനിടെയാണ ഇത് തടയാനുള്ള നടപടിക്രമങ്ങള്‍ ശക്തമാക്കാന്‍ ഭരണകൂടം ശ്രമം നടത്തുന്നത്.

കൊവിഡ് പോസിറ്റീവായ ആള്‍ സമീപത്ത് ഉണ്ടെങ്കില്‍ ഇതുസംബന്ധിച്ച് അലര്‍ട്ട് നല്‍കാന്‍ കഴിയുന്ന ആപ്പാണ് ആരോഗ്യസേതു. എല്ലാവരും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന പ്രധാനമന്ത്രി കഴിഞ്ഞ തവണ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ ആവശ്യപ്പെട്ടിരുന്നു.

Latest