Connect with us

Covid19

മഹാരാഷ്ട്രയില്‍ 20 നാവിക സേനാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

മുംബൈ | ഇന്ത്യന്‍ നാവിക സേനയിലെ 20 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. എന്‍ ഡി ടി വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈ പശ്ചിമ നാവിക കമാന്‍ഡിലെ ഐഎന്‍എസ് ആംഗ്‌റെയിലെ നാവികര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗ ബാധിതരെ മുംബൈയിലെ നേവല്‍ ആശുപത്രിയിലെ ഐസോലേഷനിലേയ്ക്ക് മാറ്റി. ഇതാദ്യമായാണ് നാവികസേനയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷട്ര.