Connect with us

Kannur

സാഹിത്യകാരി വി വി രുഗ്മിണി നിര്യാതയായി

Published

|

Last Updated

തലശ്ശേരി | സാഹിത്യകാരിയും വനിതാ സാഹിതി മുന്‍ സംസ്ഥാന പ്രസിഡന്റുമായ ധര്‍മടം ചിറക്കുനി അക്ഷരി വീട്ടില്‍ വി വി രുഗ്മിണി (77) നിര്യാതയായി. തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ 11 ഓടെയായിരുന്നു അന്ത്യം. സി പി എം പ്രവര്‍ത്തകയായ രുഗ്മിണി പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃഗം എന്ന നോവലും അതെന്താ എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളില്‍ 50 ലേറെ ചെറുകഥകള്‍ എഴുതിയിട്ടുണ്ട്.

ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പരേതനായ എം പി കുമാരന്‍ മാസ്റ്ററാണ് ഭര്‍ത്താവ്. മക്കള്‍: കെ ആര്‍ അജയകുമാര്‍ (ശുചിത്വമിഷന്‍ കണ്ണൂര്‍ ജില്ലാ. അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍). കെ ആര്‍ അനുകൂല്‍ (ദേശാഭിമാനി, ചീഫ് സബ് എഡിറ്റര്‍, മലപ്പുറം). മരുമക്കള്‍: എം പി സുമിഷ (അധ്യാപിക, വടക്കുമ്പാട് ഗവ. എച്ച് എസ് എസ്), ഇ ഡി ബീന (ജൂനിയര്‍ ഓഡിറ്റര്‍ സഹകരണ വകുപ്പ്).

Latest