Covid19
കൊവിഡ്: ആദ്യ ബാച്ച് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാനത്തെത്തി
തിരുവനന്തപുരം | കൊവിഡ് കേസുകള്‍ കണ്ടെത്തുന്നതിനുള്ള ആദ്യ ബാച്ച് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാനത്തെത്തി. 1000 കിറ്റുകളാണ് ഇന്ന് തിരുവനന്തപുരത്ത് എത്തിയത്. 2000 എണ്ണം കൂടി തിങ്കളാഴ്ച എത്തും. റാപ്പിഡ് ടെസ്റ്റിലൂടെ രണ്ടര മണിക്കൂറിനകം കൊവിഡ് ഫലം ലഭിക്കും.
ആദ്യ ഘട്ടമായെത്തിയ കിറ്റുകള്‍ മുഖ്യമന്ത്രി തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് കൈമാറി. ശശി തരൂര്‍ എം പിയുടെ ഫണ്ടില്‍ നിന്ന് 87 ലക്ഷം രൂപ ചെലവഴിച്ചാണ് കിറ്റുകള്‍ എത്തിക്കുന്നത്.
---- facebook comment plugin here -----