Connect with us

Covid19

കൊവിഡ്; ലോകത്ത് മരണം 14600 ആയി- ഇറ്റലിയില്‍ മാത്രം 5476 പേരുടെ ജീവനെടുത്തു

Published

|

Last Updated

റോം | ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 വൈറസ് മൂലം മരിച്ചവരുടെ എണ്ണം 14600 കഴിഞ്ഞു. ഇറ്റലയില്‍ മാത്രം 5476 പേരുടെ ജീവന്‍ കൊവിഡ് എടുത്തു. ഇന്നലെ മാത്രം 651 പേരാണ് ഇറ്റലിയില്‍ മരണപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗികളുടെ എണ്ണവും മരണസഖ്യയും ദിനേന വര്‍ധിക്കുകയാണ്. . 3,35,403 ആളുകളിലാണ് ഇത് വരെ വൈറസ് സ്ഥിരീകരിച്ചത്.

അമേരിക്കയില്‍ മരണ സംഖ്യ നാനൂറ് കവിഞ്ഞു. കൊവിഡ് 19 ആശങ്കയെ തുടര്‍ന്ന് ജര്‍മനിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രണ്ട് പേരില്‍ കൂടുതല്‍ കൂട്ടം കൂട്ടുന്നതിനും രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് ബാധ സ്ഥിരീകരിച്ച ആളുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. വരും ദിവസങ്ങളില്‍ വീടിനുള്ളില്‍ ഇരുന്നാകും അംഗല മെര്‍ക്കല്‍ ജോലി ചെയ്യുകയെന്നും എല്ലാ ദിവസവും മെര്‍ക്കലിനെ പരിശോധനക്ക് വിധേയയാക്കുമെന്നും വക്താവ് അറിയിച്ചു.

കാനഡയില്‍ 50 ശതമാനത്തിന്റെ വര്‍ധനവാണ് മരണസംഖ്യയില്‍ ഉണ്ടായിരിക്കുന്നത്. ഫ്രാന്‍സില്‍ മരണസംഖ്യ 600 കടന്നിട്ടുണ്ട്. കൊവിഡ് ബാധിച്ച് ഫ്രാന്‍സില്‍ ഒരു ഡോക്ടര്‍ മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സിറിയ, മൊസാംബിക്, ഗ്രെനാഡ എന്നീ രാജ്യങ്ങളില്‍ ആദ്യത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചു.

 

 

Latest