Connect with us

Covid19

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതിന് എട്ട് ആരാധനാലയങ്ങളിലെ ഭാരവാഹികള്‍ക്കെതിരെ കേസ്

Published

|

Last Updated

തിരുവനന്തപുരം |  സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ഉത്സവങ്ങളും ഘോഷയാത്രകളുമടക്കമുള്ള ആരാധന കര്‍മങ്ങള്‍ നടത്തിയതിന് സംസ്ഥാനത്ത് എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മലയിന്‍കീഴ്, അഞ്ചല്‍, കുറവിലങ്ങാട, വെള്ളായണി, ഒല്ലൂര്‍, വൈത്തിരി, കല്‍പറ്റ, നീലേശ്വരം സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് പുറമെ ചില കൃസ്ത്യന്‍, മുസ്ലിം പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

അതിനിടെ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ആറാട്ട് നടത്തിയ സംഭവത്തില്‍ മലയിന്‍കീഴ് ക്ഷേത്ര ഭാരവാഹികളായ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയന്ത്രണങ്ങള്‍ക്കിടെ ആറാട്ട് നടത്തിയതിന് നേരത്തെ തന്നെ കേസ് എടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ദുരന്ത നിവാരണ ആക്ടിലെയും വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. ക്ഷേത്രം ഉത്സവ സമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ നേരിട്ട് ഹാജരാകാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനാണ് വെള്ളായണി ക്ഷേത്രം ഉത്സവക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ പോലീസ് കേസ് എടുത്തത്.

Latest