Connect with us

Bahrain

ബഹ്റൈനില്‍ 901 തടവുകാരെ മോചിപ്പിച്ചു

Published

|

Last Updated

മനാമ | ബഹ്റൈനിലെ ജയിലുകളില്‍ കഴിയുന്ന 901 തടവുകാരെ മോചിപ്പിക്കാന്‍ ബഹ്റൈന്‍ ഭരണാധികാരി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവിട്ടു. മാനുഷിക പരിഗണന നല്‍കിയാണ് തടവുകാരെ വിട്ടയക്കുന്നതെന്ന് റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു . നിലവില്‍ തടവു ശിക്ഷാ കാലാവധിയുടെ പകുതി അനുഭവിച്ച 585 പേരെ ജയില്‍ വാസത്തിനു പകരമായി പിഴ ഈടാക്കിയാണ് വിട്ടയക്കുന്നത്.

മനുഷ്യാവകാശ നിയമങ്ങള്‍ കണക്കിലെടുത്താണ് യുവാക്കള്‍ക്കും രോഗികളായി കഴിയുന്നവര്‍ക്കും മറ്റും പ്രത്യേക പരിഗണന നല്‍കി വിട്ടയച്ചതെന്ന് ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

Latest