Kerala
ടി പി വധക്കേസ് : കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി | ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് പി കെ കുഞ്ഞനന്തന് ജാമ്യം. മൂന്ന് മാസത്തേക്കാണ് ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി കുഞ്ഞനനന്ത് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്
ശാരീരികവും മാനസികവുമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും. ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്നും കാണിച്ചാണ് കുഞ്ഞനന്തന് ഹൈക്കോടതിയെ സമീപിച്ചത്.
ടിപി കേസിലെ 13ാം പ്രതിയാണ് പികെ കുഞ്ഞനന്തന്. 2014 ജനുവരി24 നാണ് ഗൂഢാലോചന കേസില്‍ പി കെ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 1ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.
---- facebook comment plugin here -----