Connect with us

Bahrain

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണം; ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ നിരവധി മലയാളികള്‍ കുടുങ്ങി

Published

|

Last Updated

മനാമ | നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ബഹ്റൈന്‍ വഴി സഊദിയിലേക്ക് പുറപ്പെട്ട ഇരുനൂറോളം യാത്രക്കാര്‍ ബഹ്റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങി .സഊദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ്-19 ബാധ പടരുന്ന സാഹചര്യത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സഊദി അറേബ്യ വിലക്കേര്‍പ്പെടുത്തിയിരുന്നു .ഉത്തരവ് വരുന്നതിനു മുന്‍പ് തന്നെ വിമാനം ബഹ്‌റൈനിലേക്ക് പുറപ്പെട്ടതാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ തന്നെ കഴിയേണ്ടി വന്നത്

ആരോഗ്യ സുരക്ഷയുടെ ഭാഗമായി കരമാര്‍ഗ്ഗം സഊദിയിലേക്കുള്ള പ്രവേശന കവാടമായ കോസ്വേ അടച്ചതും യാത്രക്കാര്‍ക്ക് തിരിച്ചടിയായി , ഇവരെ രാത്രിയോടെ ഇന്ത്യയിലേക്ക് തന്നെ മടക്കി അയക്കുമെന്നാണ് സൂചന

Latest