Connect with us

Covid19

നെയ്യും വേപ്പിലയും കര്‍പ്പൂരവും ചേര്‍ത്ത് തീയിട്ടാല്‍ വൈറസ് നശിക്കും: ഗുജറാത്ത് മുഖ്യമന്ത്രി

Published

|

Last Updated

ഗാന്ധിനഗര്‍ |  ലോകം മൊത്തം കോവിഡ് 19 ഭീതിയില്‍ അമരുമ്പോള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കള്‍ നിരുത്തരവാദ പ്രസ്താവനകള്‍ തുടരുന്നു. ഹോളിയുടെ ഭാഗമായുണ്ടാക്കുന്ന തീക്കുണ്ഡത്തിലേക്ക് പശുവിന്‍ നെയ്യ്, കടുക്, വേപ്പില, കര്‍പ്പൂരും എന്നിവ ചേത്ത് കത്തിച്ചാല്‍ അന്തരീക്ഷം ശുദ്ധമാകുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ഗുജറാത്തിലെ ജനങ്ങള്‍ക്കുള്ള ഹോളി ആശംസയിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം. അന്തരീക്ഷത്തിലുണ്ടാകുന്ന കൊറോണ പോലത്തെ വൈറസുകള്‍ നശിക്കുമെന്നും ഇതോടെ രോഗങ്ങള്‍ക്ക് ശമനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് ഇത്തരം പ്രസ്താവനകള്‍. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് പേരുള്‍പ്പടെ അഞ്ച് പേര്‍ക്ക് കേരളത്തില്‍ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും രാജ്യാതിര്‍ത്തികളിലെയും പരിശോധനകള്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. 52 പരിശോധനാ ലാബുകളാണ് രാജ്യത്ത് സജ്ജമാക്കിയിരിക്കുന്നത്. രോഗബാധിതര്‍ കൂടുതലുള്ള ദില്ലി ഉള്‍പ്പെടുന്ന ഉത്തരേന്ത്യന്‍ മേഖലയിലെ സംസ്ഥാനങ്ങളും മുന്‍ കരുതല്‍ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

 

 

Latest