Connect with us

Gulf

അജ്മാനില്‍ രണ്ട് പേര്‍ കടലില്‍ മുങ്ങി മരിച്ചു

Published

|

Last Updated

അജ്മാന്‍ | അജ്മാന്‍ തീരക്കടലില്‍ നീന്തുന്നതിനിടെ രണ്ട് പേര്‍ മുങ്ങിമരിച്ചു. രണ്ട് പേര്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സംഭവം. അജ്മാന്‍ സിവില്‍ ഡിഫന്‍സാണ് വിവരം വെളിപ്പെടുത്തിയത്. നാലുപേരും അജ്മാന്‍ കോര്‍ണിഷില്‍ നിരോധിത പ്രദേശത്ത് നീന്തുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടടുത്താണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ അസീസ് അല്‍ ഷംസി പറഞ്ഞു.

മൂന്ന് മണിക്കൂര്‍ തിരച്ചിലിന് ശേഷമാണ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റൊരാളും മരിച്ചു.
കാണാതായവരില്‍ അറബ് വംശജനായ ഒരാളെ മണിക്കൂറുകളുടെ തിരച്ചിലിനു ശേഷമാണ് കണ്ടെത്തിയത്. അസ്ഥിര കാലാവസ്ഥയില്‍ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും ഉയര്‍ന്ന വേലിയേറ്റ സമയത്ത് ജാഗ്രത പാലിക്കണമെന്നും ബ്രിഗേഡിയര്‍ ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ കുവൈത്ത് ആശുപത്രിയിലേക്ക് മാറ്റി.

Latest