Connect with us

Eduline

കേന്ദ്ര സര്‍വകലാശാലകളില്‍ ഉന്നത കോഴ്സുകളിൽ പ്രവേശനം

Published

|

Last Updated

രാജ്യത്തെ 15 കേന്ദ്ര സര്‍വകലാശാലകള്‍, നാല് സംസ്ഥാന സര്‍വകലാശാലകള്‍, ഒരു നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളിലെ 2020 ഇന്റഗ്രേറ്റഡ്, യു ജി, പി ജി, ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി മെയ് 23 നും 24 നും നടത്തുന്ന സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി പൊതുപ്രവേശനപരീക്ഷക്ക് (സി യു സി ടി- 2020) അപേക്ഷകള്‍ ക്ഷണിച്ചു.
മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 11 വരെ www.cucetexam.in വഴി അപേക്ഷ നല്‍കാം.

[irp]

ജനറല്‍, ഒ ബി സി, ഇ ഡബ്ല്യു എസ് വിഭാഗങ്ങള്‍ക്ക് 800 രൂപയാണ് അപേക്ഷാഫീസ്. പട്ടികവിഭാഗത്തിന്ം വിദ്യാര്‍ഥികള്‍ 350 രൂപയും നല്‍കണം. എന്നാല്‍ ഭിന്നശേഷിവിഭാഗം വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷാഫീസ് ഈടാക്കുന്നതല്ല. മൂന്ന് സര്‍വകലാശാലകളിലെ മൂന്ന് പ്രോഗ്രാമുകള്‍ക്കാണ് ഈ ഫീസ് ബാധകം. അധിക ഫീസടച്ച് കൂടുതല്‍ സര്‍വകലാശാലകളിലെ പ്രോഗ്രാമുകള്‍ക്കും അപേക്ഷിക്കാം. കേരളത്തില്‍ കാസര്‍കോട് പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ പി എച്ച് ഡി അടക്കം 51 പ്രോഗ്രാമുകളാണ് നിലവിലുള്ളത്. ബി എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് മാത്രമാണ് ബിരുദ പ്രോഗ്രാം. ഇതില്‍ 63 സീറ്റുകളുണ്ട്

Latest