Connect with us

Covid19

കുവൈത്തില്‍ കൊറോണ വൈറസ് മുക്ത സര്‍ട്ടിഫിക്കറ്റ് നിയമം റദ്ദാക്കി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം

Published

|

Last Updated

കുവൈറ്റ് സിറ്റി /അബുദാബി | കുവൈത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് കൊറോണ വൈറസ് മുക്ത സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിയമം റദ്ദാക്കി. കുവൈറ്റ് മന്ത്രിസഭ യോഗമാണ് ഈ നടപടി താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നേരത്തെ കുവൈറ്റ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഈ രാജ്യങ്ങളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നേടുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനം റദ്ദാക്കിയതെന്ന് ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു.

ഇത്തരം സര്‍ട്ടിഫിക്കറ്റ് നേടുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് ഇന്ത്യന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. കുവൈത്തില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അടുത്ത ഞായറാഴ്ച മുതല്‍ ഇന്ത്യയില്‍ അവധിക്കാലമാണെന്നതും ആശങ്കകള്‍ക്കിടയാക്കിയിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് നടപടി തത്കാലം പിന്‍വലിക്കണമെന്ന ഇന്ത്യന്‍ സമൂഹത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് കുവൈത്ത് നിയമം റദ്ദാക്കിയത്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest